വിവാദ പരാമർശത്തിനെതിരെ പരാതിയുമായി സിപിഎമ്മും കെഎസ്‍യുവും; കോടതിയിൽ നേരിട്ടോളാമെന്ന് ബി ഗോപാലകൃഷ്ണൻ

വിവാദ പരാമർശം ആവർത്തിച്ച് ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. വർഗീതയാണ് അതെന്ന് പറഞ്ഞാൽ താൻ കോടതിയിൽ നേരിട്ടോളാം എന്നാണ് ഗോപാലകൃഷ്ണന്‍റെ മറുപടി. പറഞ്ഞതിൽ എന്താണ് തെറ്റെന്നും താൻ അഭിഭാഷകൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും കെഎസ്‍യുവുമാണ് ഗോപാലകൃഷ്ണന്‍റെ വർഗീയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Related Articles

Back to top button