താനൂർ പിടിക്കാൻ ലീഗിന്റെ ‘മാസ്റ്റർ പ്ലാൻ’… മുത്തുകോയ തങ്ങൾക്ക് സംസ്ഥാന നേതൃത്വത്തിൽ ഇരിപ്പിടം…

മലപ്പുറം: താനൂരിലെ വിഭാഗീയത മറികടക്കാന്‍ മണ്ഡലം പ്രസിഡണ്ടിന് ഉന്നത പദവി നല്‍കി മുസ്‌ലിം ലീഗ്. മണ്ഡലം പ്രസിഡന്റ് മുത്തുകോയ തങ്ങള്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്.

മുത്തുകോയ തങ്ങളെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാക്കുകയാണ് ചെയ്തത്. താനൂരില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ് മുത്തുകോയ തങ്ങള്‍. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ വന്നതോടെ ഇടതുപക്ഷം മുത്തുക്കോയ തങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. മുത്തുകോയ തങ്ങളെ അനുനയിപ്പിച്ചതിന്റെ ഭാഗമായാണ് പുതിയ ചുമതല എന്നാണ് സൂചന.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെയാണ് സ്ഥാനാര്‍ത്ഥിയായി ലീഗ് നിശ്ചയിച്ചത്. കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നത്. അതിന് തടസ്സമായി വരുന്ന ഒരനു കാര്യവും ഉണ്ടാവരുതെന്ന ആലോചനയില്‍ നിന്നാണ് മുത്തുക്കോയ തങ്ങളെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയര്‍ത്തിയത്.

Related Articles

Back to top button