രാഹുൽ ഗാന്ധി കേരളത്തിലേക്ക്, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കേരളത്തിലേക്ക്. ബുധനാഴ്ച രാഹുൽ കോഴിക്കോട് യുഡിഎഫ് റാലിയിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. മുതിർന്ന നേതാക്കൾ കേരളത്തിലെ പ്രചാരണത്തിൽ പങ്കാളികളാകുമെന്നും കെസി വേണുഗോപാൽ അറിയിച്ചു



