ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ബി ഗോപാലകൃഷ്ണൻ…

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതോടെ ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്ണൻ മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചായിരുന്നു ഗോപാലകൃഷ്ണന്റെ പ്രവർത്തനങ്ങൾ. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് ഗുരുവായൂരിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. ആഗ്രഹിച്ചതും പ്രവർത്തനം തുടങ്ങിയതും കൊടുങ്ങല്ലൂരാണെങ്കിലും ഗുരുവായൂരാണ് നിയോഗമെന്നും കൂടെയുണ്ടാകണമെന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.



