തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എം കെ മുനീര്‍ സ്വയം മാറിനിന്നത്…സാദിഖലി ശിഹാബ് തങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എം കെ മുനീര്‍ സ്വയം മാറിനിന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങള്‍. എം കെ മുനീര്‍ ഉള്‍പ്പെടെയുളള നേതാക്കളുമായി കൂടിയാലോചിച്ചാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും പ്രഖ്യാപനത്തിന് മുന്നേ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

കാര്യങ്ങള്‍ നല്ല നിലയില്‍ പോകട്ടെ, താന്‍ മാറി നില്‍ക്കുന്നതാണ് നല്ലത് എന്നാണ് മുനീര്‍ പറഞ്ഞതെന്നും അദ്ദേഹം വളരെ തൃപ്തനാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ആരുംതന്നെ അവകാശവാദം ഉന്നയിച്ച് വന്നിട്ടില്ലെന്നും പാര്‍ട്ടി തീരുമാനിക്കുന്നത് അനുസരിക്കാന്‍ തയ്യാറാണെന്നാണ് എല്ലാവരും പറഞ്ഞതെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Back to top button