കെപിസിസി അദ്ധ്യക്ഷ ചുമതല ബെന്നി ബെഹനാന് നൽകിയേക്കും…

കെപിസിസി അധ്യക്ഷ ചുമതല ബെന്നി ബെഹനാന് ലഭിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് പേരാവൂരിൽ സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ എന്നിവരുടെ പേരുകൾ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതാണ്. ബെന്നി ബെഹനാന് ചുമതല നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ തീരുമാനമുണ്ടാകാനാണ് സാധ്യത. പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസ് കളത്തിലിറക്കുന്നത് സണ്ണി ജോസഫിനെയാണ്. എതിരാളിയാവട്ടെ കെ കെ ശൈലജയും.അതേസമയം, കേരളം പോളിങ് ബൂത്തിലേക്ക് എത്താൻ 21 ദിവസം മാത്രം ബാക്കി നിൽക്കെ ഇന്നലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആകെ 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.




