‘മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്’

വിവിധ ഘട്ടങ്ങളിൽ പല കാരണത്താൽ കോൺഗ്രസ് വിട്ടവർ തിരിച്ചുവരണമെന്ന് ചെറിയാൻ ഫിലിപ്പ്. അവർക്ക് തിരിച്ചു വരാനുള്ള സുവർണ്ണാവസരമാണ് ഇപ്പോഴുള്ളത്. എൽഡിഎഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഇവർ ഗാഢമായി ചിന്തിക്കണമെന്നും ചെറിയാൻ ഫിലിപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.



