കണ്ണൂ‍രിൽ കെ സുധാകരനെ അനുകൂലിച്ച് ബാനർ…

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ കണ്ണൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും കെ സുധാകരനെ അനുകൂലിച്ച് ബാനർ. ‘പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിൻ്റെ പടനായകൻ എത്തുന്നു’വെന്ന ബാനറാണ് സ്ഥാപിച്ചത്. ഇന്നലെ രാത്രിയിലാണ് ബാനർ സ്ഥാപിച്ചത്.

തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ കെ സുധാകരന്‍ ഉള്‍പ്പെടെ എം കെ രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് ഇപ്പോൾ എടുത്തിരിക്കുന്നത്.

Related Articles

Back to top button