വി എസ് അച്യുതാനന്ദൻ്റെ പിഎ ആയിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും….

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. വി എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന, അദ്ദേഹം മകനെപ്പോലെ ഇഷ്ടപ്പെട്ടിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരുകയാണ് എന്നാണ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മലമ്പുഴ മണ്ഡലത്തില്‍ സുരേഷിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കരുതുന്നത്.

നേരത്തെ വി ഡി സതീശൻ നയിച്ച പുതുയുഗ യാത്ര പാലക്കാടെത്തിയപ്പോൾ എ സുരേഷ് പങ്കെടുത്തിരുന്നു. പതിമൂന്ന് കൊല്ലമായി താൻ അനുഭവിച്ച എല്ലാ വേദനകളും ഇന്നലെ അവസാനിച്ചെന്നും ഇടതുപക്ഷം ഇടതുപക്ഷമല്ലാതാകുന്നുവെന്നുമാണ് സുരേഷ് അന്ന് പറഞ്ഞത്. വി എസിന് നൽകിയ ക്യാപിറ്റൽ പണിഷ്‌മെന്റ് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇടതുപക്ഷ മൂല്യം കേരളത്തിൽ ഉയർത്തിപ്പിടിക്കുന്നത് യുഡിഎഫാണെന്നും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവർ അസംതൃപ്തരാണെന്നും സുരേഷ് പറഞ്ഞിരുന്നു.

Related Articles

Back to top button