ശബരിമലയിൽ സിപിഎമ്മിൻ്റേത് വിശ്വാസ വിരുദ്ധ നിലപാട്… കെ സി വേണു ഗോപാൽ

ശബരിമല വിഷയത്തിൽ സിപിഎം ഇപ്പോൾ കൈകൊണ്ട നിലപാട് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് കെ സി വേണു ഗോപാൽ എംപി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് മാത്രം ലക്ഷ്യം വെച്ച് ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയ സർക്കാരിൻ്റെ രാഷ്ട്രീയ കാപട്യം കേരളം തിരിച്ചറിയും. നേരത്തെ ഈ സമവായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വിശ്വാസികൾക്ക് ഇത്രയേറെ ദ്രോഹങ്ങൾ സഹിക്കേണ്ടി വരുമായിരുന്നില്ല എന്നും കെസി വേണുഗോപാൽ പറഞ്ഞു.
വിശ്വാസ വിരുദ്ധ നിലപാടായിരുന്നു സിപിഎമ്മിന്റെത്. വോട്ട് ലക്ഷ്യം വച്ചാണെങ്കിലും ഇപ്പോഴെങ്കിലും നിലപാട് മാറ്റിയത് നല്ലതാണെന്നും ചേർത്തു. എന്നാൽ സിപിഎമ്മിന് നിലപാട് തിരുത്താൻ ഇലക്ഷൻ പ്രഖ്യാപിക്കേണ്ടിവന്നു എന്നും അദ്ദേഹം പരിഹസിച്ചു.



