രക്തസാക്ഷികളുടെ നെഞ്ചത്ത് ചവിട്ടാൻ ജി സുധാകരൻ അനുമതി നൽകി…ശ്യാംജി

ആലപ്പുഴ : പാർട്ടി വിട്ട ജി സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി. ആർഎസ്എസ് നേതാക്കളെ വലിയ ചുടുകാട്ടിൽ കയറ്റിയത് ജി സുധാകരൻ ആണെന്നും രക്തസാക്ഷികളുടെ നെഞ്ചത്ത് ചവിട്ടാൻ ജി സുധാകരൻ അനുമതി നൽകിയെന്നും ശ്യാംജി പറഞ്ഞു.

രക്തസാക്ഷി മണ്ഡപത്തിൽ സന്ദീപ് വചസ്പതിക്ക് എങ്ങനെ കയറാൻ ധൈര്യം വന്നുവെന്നും എച്ച് സലാമിനെതിരെ എസ്ഡിപിഐ പോസ്റ്റർ ഒട്ടിച്ചതിന് പിന്നിലും ജി സുധാകരൻ ആണെന്നും അദ്ദേഹം ആരോപിച്ചു. ജി സുധാകരനെതിരെ ആലപ്പുഴ പുന്നപ്രയിലെ വി എസ് അച്യുതാനന്ദന്റെ വസതിയില്‍ നിന്ന് ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ബഹുജന റാലിയിലാണ് ശ്യാംജിയുടെ വാക്കുകള്‍.

ഒരു പുരുഷായുസ്സിൽ ഒരുപാട് തവണ ജനപ്രതിനിധിയായ ആളാണ് ജി സുധാകരനെന്നും പാർട്ടി നേതാവ് എന്നതിൽ ഉപരി അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറും പറഞ്ഞു. ഭൂവനേശ്വരന്റെ രക്തസാക്ഷിത്വത്തെ പോലും ജി സുധാകരൻ തള്ളിപ്പറഞ്ഞുവെന്നും നാസര്‍ വ്യക്തമാക്കി. മെമ്പർഷിപ്പ് പുതുക്കിയിരുന്നെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വന്നേനെയെന്നും എന്നാൽ ഇതറിഞ്ഞ് മനപ്പൂർവം ജി സുധാകരൻ മെമ്പർഷിപ്പ് പുതുക്കാതിരിക്കുകയായിരുന്നുവെന്നും ആര്‍ നാസര്‍ പറഞ്ഞു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ നാസര്‍.

Related Articles

Back to top button