പിഎം കിസാൻ പദ്ധതി, 2,000 രൂപ അക്കൗണ്ടിലേക്ക്

അസം, ബംഗാൾ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ അസമിലും മറ്റന്നാൾ കൊൽക്കത്തയിലുമാണ് പ്രധാനമന്ത്രിയുടെ പരിപാടികൾ. 47,600 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടും എന്ന് പിഎംഒ ഓഫീസ് അറിയിച്ചു. രാജ്യവ്യാപകമായി കിസാൻ സമ്മാൻ നിധിയുടെ 22- മത് ഗഡു വിതരണം ചെയ്യുകയും ചെയ്യും. പ്രധാനമന്ത്രി മാർച്ച് 13ന് ഉച്ചയ്ക്ക് 1.30നു കൊക്രഝാറിൽ 4,570 കോടിയിലധികം രൂപ മൂല്യമുള്ള പദ്ധതികളുടെ ഭൂമിപൂജയും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിക്കും. അന്നേദിവസം വൈകിട്ട് അഞ്ചിനു ഗുവാഹാട്ടിയിൽ 19,480 കോടിയോളം രൂപ മൂല്യമുള്ള വിവിധ വികസനപദ്ധതികളുടെ ഭൂമിപൂജയും ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രി മാർച്ച് 14-നു രാവിലെ 10.45-നു സിൽചറിൽ ഏകദേശം ₹23,550 കോടി മൂല്യമുള്ള വിവിധ പദ്ധതികളുടെ ഭൂമിപൂജയും രാഷ്ട്രത്തിനു സമർപ്പിക്കലും നിർവഹിക്കും.

Related Articles

Back to top button