ചൂരൽ മലയിൽ സ്ഥിരതാമസക്കാരായ പലരുടെയും വായ്പകൾ എഴുതി തള്ളിയിട്ടില്ലെന്ന് പരാതി…

ചൂരൽ മലയിൽ സ്ഥിരതാമസക്കാരായ പലരുടെയും വായ്പകൾ ഇനിയും എഴുതി തള്ളിയിട്ടില്ലെന്ന് പരാതി. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം മാറ്റിനിർത്തി എന്നാണ് ദുരിതബാധിതർ പറയുന്നത്. ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും ദുരന്തത്തെ തുടർന്ന് തൊഴിൽ ഉൾപ്പെടെ നഷ്ടപ്പെട്ടവരാണ് പലരും. തങ്ങളുടെ വായ്പകൂടി എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോൺ റിലീഫ് ചൂരൽമലയുടെ ആഭിമുഖ്യത്തിൽ ഇന്ന് കലക്ട്റേറ്റ് മാർച്ച് നടത്തും.




