നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം…മൂന്നുപേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം ആയിരുന്നു അപകടം.

അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകൾ അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.

Related Articles

Back to top button