രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുത്, ദ്രൗപതി മുര്‍മുവിനെതിരെ മമത

ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത ബാനര്‍ജി. ബംഗാളില്‍ നടന്ന അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കാനെത്താത്തതിലും വേദി മാറ്റിയതിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മമത ബാനര്‍ജി.
ബിജെപിയുടെ ഉപേദശപ്രകാരം രാഷ്ട്രതി രാഷ്ട്രീയം കളിക്കരുതെന്ന് മമതാ ബാനര്‍ജി തിരിച്ചടിച്ചു. ‘മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല. ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുത്. തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രപതി തുടര്‍ച്ചയായി വരുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണമെന്നാണോ പറയുന്നത്?’, മമത തിരിച്ചടിച്ചു.



