മുൻ കോണ്‍ഗ്രസ് എംഎൽഎ എവി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാൻ

മുൻ കോൺഗ്രസ് എംഎൽഎ എ.വി.ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാൻ തീരുമാനമായി. ഇതുസംബന്ധിച്ച ഫയൽ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. നാളെയോ മറ്റന്നാളോ ചുമതലയേൽക്കുമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയർമാനായിരുന്ന ഡോ.വി.കെ. വിജയൻ സ്‌ഥാനമൊഴിഞ്ഞിരുന്നു. പെരിങ്ങോട്ടു കുറുശി സ്വതന്ത്ര വികസന മുന്നണി (ഐഡിഎഫ്) നേതാവായ എ.വി.ഗോപിനാഥിനെ, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ദേവസ്വം ബോർഡ് ചെയർമാൻ സ്‌ഥാനത്തേക്ക് സിപിഎം പ്രഖ്യാപിച്ചത്.

Related Articles

Back to top button