ജസ്‌ലിയയുടെ മരണം….അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം,…പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും…

കൊച്ചി: ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലുവ ഡിവൈഎസ്പിക്ക് റൂറൽ എസ്പി നിർദ്ദേശം നൽകി. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും പ്രതിയെ തിരിച്ചറിയുന്നതിലും കാലതാമസം ഉണ്ടായോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം.

അങ്കമാലി അഡ്രസ് കൺവെൻഷൻ സെൻ്ററിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഇടപ്പള്ളിയിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് സിറിയക്ക് മൊഴി നൽകി. ഭയന്ന് പോയതിനാലാണ് വാഹനം നിർത്താത്തതെന്നും നാട്ടുകാർ കൈകാര്യം ചെയ്യുമോ എന്ന് ഭയന്നിരുന്നുവെന്നും സിറിയക്ക് പൊലീസിന് മൊഴി നൽകി.

Related Articles

Back to top button