കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സഹോദരൻ ബിജെപി വേദിയിൽ, എത്തിയത് ഗ്യാസ് ഏജൻസി ലൈസൻസ് കിട്ടാൻ

കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സഹോദരൻ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു. കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത ബിജെപിയുടെ അദാലത്തിലാണ് ഷാജി വിജെ എത്തിയത്. ഉളിക്കലിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. കെപിസിസി പ്രസിഡൻ്റിൻ്റെ ഇളയ സഹോദരനാണ്. ഗ്യാസ് ഏജൻസിയുടെ അനുമതി റദ്ദ് ചെയ്തത് പുനസ്ഥാപിച്ചു കിട്ടാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത പരിപാടിയിൽ എത്തിയതെന്നാണ് ഷാജിയുടെ പ്രതികരണം. വേണമെങ്കിൽ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button