ഇറാന്റെ യുദ്ധകപ്പൽ തകർത്തു; സഹായവുമായി ഇന്ത്യൻ നാവികസേന…. തിരച്ചിലിനായി ഐഎൻഎസ് ഇഷ്ക്ക് രംഗത്ത്…

ന്യൂഡൽഹി: ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആണവ അന്തർവാഹിനിയുടെ ടോർപിഡോ ആക്രമണത്തിൽ ഇറാൻ യുദ്ധകപ്പൽ മുങ്ങിയ സംഭവത്തിൽ ഇന്ത്യ ആദ്യ പ്രതികരണം നടത്തി. സംഭവത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നാവികസേനയും സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
ശ്രീലങ്കൻ നാവികസേനയിൽ നിന്ന് വിവരം ലഭിച്ച ഉടൻ തന്നെ ഇന്ത്യയുടെ യുദ്ധകപ്പലുകളും ഹെലികോപ്ടറുകളും സംഭവസ്ഥലത്തേക്ക് തിരിച്ചു. ഇന്ത്യൻ കപ്പലുകൾ എത്തുന്നതിന് മുൻപ് തന്നെ ശ്രീലങ്കൻ സേന പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്തിയിരുന്നു. തുടർന്ന് അവർക്ക് ആവശ്യമായ മറ്റ് സാങ്കേതിക സഹായങ്ങളും പിന്തുണയും ഇന്ത്യൻ നാവികസേന നൽകി.
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നു എന്ന ആശങ്കയ്ക്കിടെയാണ് ഇന്ത്യയുടെ ഈ പ്രതികരണം വരുന്നത്. മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങൾ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.




