സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിൽ…. ആശുപത്രിയുടെ സൺഷെയ്ഡിൽ കയറിയതോടെ യുവാവിന്റെ ബോധം പോയി.. പിന്നാലെ..

സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിലെ സൺഷെയ്ഡിൽ കുടുങ്ങിയ ആളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലായിരുന്ന പൊന്നൂക്കര കണ്ണമ്പുഴ സ്വദേശി ഷൈൻ ഷാജു (23) ആണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്നാം നിലയിലെ സൺഷെയ്ഡിലേക്ക് ഇറങ്ങിയത്. സൺഷെയ്ഡിൽ വെച്ച് അബോധാവസ്ഥയിലായ ഷൈനിനെ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. ശിവദാസൻ, വി.വി. ജിമോദ്, സി.ജി. ആദർശ് എന്നിവർ സൺഷെയ്ഡിലേക്ക് കയറിയപ്പോൾ ബോധം തെളിഞ്ഞ ഷൈൻ പരിഭ്രാന്തനായി. തുടർന്ന് സേനാംഗങ്ങൾ ഷൈനിനെ കീഴ്‌പ്പെടുത്തി റെസ്‌ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.

Related Articles

Back to top button