ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് എംഎ ബേബി; ‘ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം, മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കേണ്ട’

ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സുധാകരൻ പാർട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തിൽ നിന്ന് പാർട്ടിക്ക് ദോഷമുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം. മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കേണ്ട. നിർണായകമായ തെരഞ്ഞെടുപ്പിൽ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തും. താനടക്കമുള്ള നേതാക്കൾ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെന്നും എംഎ ബേബി പറഞ്ഞു. ഇന്നലെയാണ് സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന് സുധാകരൻ പരസ്യമായി പറഞ്ഞത്

Related Articles

Back to top button