സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയക്കുന്നതില്‍ എന്താണ് തെറ്റ്.. ഹെെക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് വാട്സ്ആപ്പ് വഴി നന്ദി സന്ദേശം അയക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി. ഡിഎ സന്ദേശം ചോദ്യം ചെയ്ത ഹര്‍ജിക്കാരനോടായിരുന്നു കോടതിയുടെ ചോദ്യം. സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കാനുള്ള അനുമതിക്കായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു ഈ നീക്കം. എന്നാല്‍ പണം സ്വീകരിച്ചതിനുള്ള രസീത് ഇതിനകം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മറുപടി സത്യവാങ്മൂലം നാളെ നല്‍കാമെന്നുമാണ് ഹര്ജിക്കാരന് കോടതിയെ അറിയിച്ചത്. സ്പാര്‍ക്കിലെ വിവരങ്ങള്‍ ഉപയോഗിച്ചല്ല നന്ദി സന്ദേശം അയക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഉപഹര്‍ജി നാളെ പരിഗണിക്കും



