തീരുമാനമായി.. തളിപ്പറമ്പിൽ തിരുത്തില്ല; കെകെ ശൈലജ പേരാവൂരിൽ മത്സരിക്കും

കെകെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. നാളെ സംസ്ഥാന സമിതിയിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമ അംഗീകാരം നൽകും. തളിപ്പറമ്പിൽ പികെ ശ്യാമളയും പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനും മത്സരിക്കും. ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ ആണ് സ്ഥാനാർത്ഥി. എംഎം മണിക്ക് വേണ്ടി ഉയർന്ന വാദം കണക്കിലെടുത്തില്ല.



