പത്തനംതിട്ടയിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

പത്തനംതിട്ട ഇലന്തൂരിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. പൂവണ്ണൻ തടത്തിൽ രാധാകൃഷ്ണനാണ് ഭാര്യ മഞ്ജുവിനെ കുത്തിയത് . ഭാര്യോടുള്ള സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് . രാധാകൃഷ്ണൻ മദ്യപിക്കുന്ന ആളല്ല എന്നാൽ മദ്യപിച്ചെത്തിയ രാധാകൃഷ്ണൻ ഭാര്യയെ കുത്തുകയായിരുന്നു. അതിനുശേഷം അടുത്തുള്ള കാടുപിടിച്ച സ്ഥലത്തേക്ക് ഒളിവിൽ പോയി. ഒടുവിൽ രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മഞ്ജു കോട്ടയം മെഡിക്കൽ കോളേജിലാണ്. മഞ്ജുവിന്റെ പരിക്ക് ഗുരുതരമല്ല.



