കൈക്കൂലി കേസിൽ അറസ്റ്റിലായ എംവിഡി ഉദ്യോഗസ്ഥന് ജയിൽ കവാടത്തിൽ സ്വീകരണം

കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് പിടിയിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (MVI) കെ.ജി. ബിജു ജയിൽ മോചിതനായപ്പോൾ ആവേശകരമായ സ്വീകരണം നൽകി ഒരു വിഭാഗം. കോട്ടയത്താണ് സംഭവം നടന്നത്. ബസ് ജീവനക്കാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളുമാണ് ഉദ്യോഗസ്ഥനെ സ്വീകരിക്കാൻ എത്തിയത്.
കെ ജി ബിജുവിനെ കള്ളകേസിൽ കുടുക്കിയതാണെന്ന് സ്വീകരണമൊരുക്കിയവരുടെ ആരോപണം. ഒരു മാസം മുമ്പ് ചേർത്തലയിൽ നിന്നാണ് 2600 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ബിജുവിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ നിന്ന് ബസിൽ ആളുകൾ കോട്ടയത്ത് എത്തി സ്വീകരണം നൽകുകയായിരുന്നു.



