സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പ്രവേശനം മുതല്‍ പരീക്ഷാ ഫലപ്രഖ്യാപനം വരെ ഏകീകൃത അക്കാദമിക കലണ്ടറിന് അംഗീകാരം. ജൂലൈ ഒന്നിന് ക്ലാസ് ആരംഭിച്ച് മെയ് 25നകം ഒന്നാം വര്‍ഷ ഫല പ്രഖ്യാപനം സാധ്യമാക്കണമെന്നാണ് അക്കാദമിക കലണ്ടര്‍ നിര്‍ദേശിക്കുന്നത്. സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും ഒരേ പ്രവര്‍ത്തന സമയം വരുമ്പോള്‍ വിദ്യാര്‍ഥികളുടെ അന്തര്‍ സര്‍വകലാശാല മാറ്റമടക്കം സാധ്യമാകും. നിലവില്‍ ഓരോ കോളജിന്റെ പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയവയ്ക്ക് വ്യത്യസ്ത സമയക്രമമാണ്. ഇതിന് പരിഹാരമാകുന്നതോടെ കോളജ് മാറ്റം, സര്‍വകലാശാല മാറ്റം എളുപ്പത്തിലാകുമെന്നാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാം സംസ്ഥാന നിരീക്ഷണ സമിതിയുടെ വിലയിരുത്തല്‍.



