‘കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം’, പിണറായി വിജയന്റെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയിടാനെത്തി ശോഭ ജോർജ്

മുഖ്യമന്ത്രിയുടെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയ‌ർപ്പിക്കാനെത്തി ശോഭ ജോ‌‌‌ർജ്. ഒരേയൊരു ആ​ഗ്രഹമേയുള്ളൂ, പട്ടിണിയില്ലാത്ത ഒരു കേരളം നമുക്ക് തന്ന, സഹോദരന്റെ സ്ഥാനത്ത് ഞാൻ കാണുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആറ്റുകാലമ്മ പൂ‌ർണ ആരോ​ഗ്യം നൽകട്ടെ, ഇപ്പോഴും അദ്ദേഹം ആരോ​ഗ്യവാനാണ് കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം എന്നും ശോഭ ജോർജ് പറഞ്ഞു. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് ക്ഷേത്രത്തിൽ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.

Related Articles

Back to top button