രാജ്യത്ത് ആദ്യം! വമ്പൻ മാറ്റവുമായി കെഎസ്ഇബി

സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഭാഗമായി സർക്കാർ കണക്ഷനുകളെ പ്രീപെയിഡ് സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയായതായി കെഎസ്ഇബിയുടെ അറിയിപ്പ്. ഇതോടെ സംസ്ഥാന സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഉപഭോക്താക്കളാണ് പ്രീപെയിഡ് ബില്ലിംഗിലേക്ക് മാറുന്നത്. കെ എസ് ഇ ബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനിലെ ‘സ്മാർട്ട് മീറ്റർ ഓപ്പറേഷൻസ് സെന്റർ’ കേന്ദ്രീകരിച്ചാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

Related Articles

Back to top button