കോവളത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയാകാൻ ഭഗത് റൂഫസ്

കോവളത്ത് ഭഗത് റൂഫസ് ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. ഐ എസ് ജെ ഡി ക്കാണ് കോവളം സീറ്റ്. ആർജെഡി സംസ്ഥാന സെക്രട്ടറിയായ ഭഗത് മറ്റന്നാൾ ഐ എസ് ജെ ഡി യിൽ ചേരും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിരുന്നു ഭഗത്. അതേ സമയം, നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിൻറെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സി പി എം തീരുമാനമെന്നാണ് വിവരങ്ങൾ. കൊച്ചി മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എംഎം മണിയ്ക്കും സീറ്റില്ല. ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ മത്സരിക്കും.

Related Articles

Back to top button