വിഴിഞ്ഞം മേഖലയിൽ നിന്നും 74 ലിറ്റർ മദ്യം പിടികൂടി…

വിഴിഞ്ഞത്തും മുക്കോലയിലുമായി എക്‌സൈ് അധികൃതർ നടത്തിയ റെയ്ഡിൽ രണ്ടിടങ്ങളിൽ നിന്നായി 148 കുപ്പികളിൽ സൂക്ഷിച്ചിരുന്ന 74 ലിറ്റർ മദ്യശേഖരം പിടികൂടി. നെയ്യാറ്റിൻകര റേഞ്ച് അധിക്യതർ വിഴിഞ്ഞം ബസ് സ്റ്റാൻഡ് സമീപം വാറുവിളാകം പുരയിടം കടയറവീട്ടിൽ റെജിന്റെ(37) പക്കൽ നിന്ന് 64 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 32 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.എക്‌സൈസ് ഇൻസ്‌പെക്ടർ ജയന്റെ നേത്യത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരായ രതീഷ്, സതീഷ് കുമാർ, പ്രസന്നൻ, അനീഷ്,വിനോദ്, അൽത്താഫ്, ശ്രീജ എന്നിവരാണ് ഇയാളെ പിടികൂടീയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇയാൾ നേരത്തെയും അബ്കാരി കേസിൽ പ്രതിയായിരുന്നു.

Related Articles

Back to top button