കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി?; മാത്യു ആന്റണിയെ മത്സരിപ്പിക്കാന്‍ നീക്കം

നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ യുഡിഎഫില്‍ ഊര്‍ജ്ജിതമായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനൊപ്പം നില്ക്കുന്ന കാഞ്ഞിരപ്പള്ളി തിരിച്ചു പിടിക്കുക ലക്ഷ്യമിട്ട് അപ്രതീക്ഷിത നീക്കം നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. എല്‍ഡിഎഫില്‍ നിന്ന് സീറ്റ് തിരിച്ചുപിടിക്കാന്‍ ദേശീയ തലത്തിലുള്ള ഒരു മുഖത്തെ കൊണ്ടു വരാനാണ് നീക്കം.