എന്തിനാണ് തല്ലിയതെന്ന് അറിയില്ല…നിസ്കരിക്കാൻ പള്ളിയിലേക്ക് പോകും വഴി സീനിയേഴ്സ് കൂട്ടം ചേർന്ന്…

മലപ്പുറം മക്കരപ്പറമ്പിൽ ഒൻപതാം ക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചു. കുറുവ മീനാർകുഴി സ്വദേശിയും ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ ഷഹബാസിന് ആണ് സീനിയേഴ്‌സിന്റെ മർദ്ദനത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച നിസ്കരിക്കാനായി പള്ളിയിലേക്ക് പോകും വഴിയാണ് പത്താം ക്ലാസുകാരി ചേർന്ന് ഷഹബാസിനെ ക്രൂരമായി തല്ലിച്ചതച്ചത്. എന്തിനാണ് സീനിയേഴ്സ് തന്നെ തല്ലിയത് എന്ന് അറിയില്ലെന്നാണ് ഷഹബാസ് പറയുന്നത്. തനിക്ക് സീനിയേഴ്‌സുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്നും കുട്ടി പറഞ്ഞു. എന്നാൽ തന്റെ സുഹൃത്തുമായി സീനിയേഴ്സിന് എന്തോ പ്രശ്നം ഉണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു.



