മുഖ്യമന്ത്രി ഇക്കുറി മത്സരിക്കുമോ? അതിനിർണായക തീരുമാനം ഇന്നുണ്ടാകുമോ; സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. പിബിയിൽ നിന്നും ആരൊക്കെ മത്സരിക്കണമെന്നത് ചർച്ചയാകും. പിണറായി വിജയൻ മത്സരിക്കുന്നതിൽ പിബിക്ക് ശേഷം തീരുമാനം വരാനാണ് സാധ്യത. മത്സരിക്കേണ്ട കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കാര്യവും ചർച്ചകളിൽ ഉയർന്ന് വന്നേക്കും.




