നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിലിടിച്ചു. മൂന്നു പേർക്ക് പരിക്ക്. ഫറോക്ക് പേട്ടയിൽ ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. മൂക്കിന് ​ഗുരുതരമായി പരിക്കേറ്റ യാത്രക്കാരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

Related Articles

Back to top button