ക്രമക്കേട് വ്യക്തമായിട്ടും നിയമനം റദ്ദാക്കാതെ പിഎസ്സി….

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയില്‍ ക്രമക്കേട് വ്യക്തമായിട്ടും നിയമനം റദ്ദാക്കാതെ പിഎസ്സി. പഴയ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ച അരുണ്‍ ജെ പ്രതാപ് ഇപ്പോഴും അതേ തസ്തികയില്‍ ജോലി തുടരുന്നു. ക്രമക്കേടുള്ള ലിസ്റ്റില്‍ നിന്ന് നടത്തിയ നിയമനം റദ്ദാക്കാന്‍ സര്‍ക്കാരും ഇടപെടുന്നില്ല. പുതിയ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയ ശ്യാംകൃഷ്ണന് അഡൈ്വസ് മെമ്മോ അയച്ചിട്ടില്ല. നിയമോപദേശം ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്നാണ് പിഎസ്സിയുടെ നിലപാട്.
പഴയ റാങ്ക് ലിസ്റ്റ് പിന്‍വലിച്ച ശേഷമാണ് പുതിയ ലിസ്റ്റ് പുറത്തിറക്കിയത്. പുതിയ റാങ്ക് ലിസ്റ്റില്‍ നാലാം റാങ്കുകാരനാണ് അരുണ്‍. ഒന്നാം റാങ്ക് നേടിയ ശ്യാംകൃഷ്ണന് അഡൈ്വസ് മെമ്മോ അയച്ചിട്ടില്ല.



