ഡാറ്റാ ചോർച്ചയിൽ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പങ്കുണ്ട്

സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നതില്‍ സി പി എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്തവാദികള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും ജനങ്ങളുടെ നികുതി പണം ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സതീശൻ പറഞ്ഞു. നികുതിപ്പണം ഉപയോഗിച്ച് തുടര്‍ ഭരണം ഉറപ്പാക്കാന്‍ സി പി എം വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി വിധിയെ തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമ മന്ത്രിക്കില്ലെന്നും മധ്യകേരളത്തില്‍ യു ഡി എഫ് അതിഗംഭീര തിരിച്ചു വരവ് നടത്തുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു

Related Articles

Back to top button