ശബരിമല സ്വർണ്ണക്കൊള്ള…നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരും

ശബരിമല സ്വർണ്ണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും നിയമസഭയിൽ തുടരും. ചോദ്യോത്തരം മുതൽ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഭിഭാഷക ക്ഷേമനിധി ബില്ലടക്കം മൂന്നു നിയമനിർമാണങ്ങൾ സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
പൊതുമരാമത്ത് , ടൂറിസം, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾ ആണെന്ന് സഭയിൽ നടക്കുന്നത്. യുഡിഎഫിന്റെ ജാഥ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖർ ആരും സഭയിൽ ഉണ്ടാവില്ല. ഇന്നലെ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയിരുന്നു. ആചാര ലംഘനത്തിനു കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു.




