റാന്നി ഐത്തലയിൽ രണ്ട് കുട്ടികളെ ഒഴുക്കിൽപെട്ട് കാണാതായി

 പത്തനംതിട്ട റാന്നി ഐത്തലയിൽ രണ്ട് കുട്ടികളെ ഒഴുക്കിൽപെട്ട് കാണാതായി. പ്ലസ് ടു വിദ്യാർത്ഥികളെയാണ് കാണാതായത്. പത്ത് പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘം റാന്നി ഐത്തലയുള്ള സുഹൃത്തിനെ കാണാനായി പോയതാണെന്നാണ് പോലീസിൽ നിന്നും ഫയർ ഫോഴ്സിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. സുഹൃത്തിനെ കണ്ടതിന് ശേഷം പമ്പയാറിൽ കുളിക്കാനിറങ്ങിയതാണ്. മൂന്ന് പേരാണ് ആദ്യം ഒഴുക്കിൽപെട്ടത്. ഒരു വിദ്യാർത്ഥിയെ രക്ഷിക്കാൻ സാധിച്ചു. മറ്റ് രണ്ട് വിദ്യാർത്ഥികളെയാണ് കാണാതായത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളൂ. ഐത്തല കളരിക്കൽ കടവ് എന്ന സ്ഥലത്താണ് വിദ്യാർത്ഥികളെ കാണാതായിരിക്കുന്നത്. റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി തിരച്ചിൽ തുടരുകയാണ്. പ്ലസ് ടു വിദ്യാർത്ഥികളെയാണ് കാണാതായിരിക്കുന്നത്.

Related Articles

Back to top button