സ്വര്‍ണവില കുതിക്കാന്‍ കാരണമെന്ത്?; വിശദീകരിച്ച് ധനമന്ത്രി

ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളാണ് സ്വര്‍ണവിലയുടെ കുതിച്ചുചാട്ടത്തിന് ഉത്തരവാദികളെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ‘ലോകമെമ്പാടും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം കൂടുതലായി വാങ്ങിച്ചു കൂട്ടുകയാണ്. ഇതാണ് വില കുതിച്ചുയരുന്നതിന് കാരണം’- ആര്‍ബിഐ ബോര്‍ഡിനെ അഭിസംബോധന ചെയ്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതുക്കിയ ആഗോള താരിഫ് ഭീഷണികളും കാരണം സ്വര്‍ണ വില കുതിച്ചുയരുന്നത് തുടരുകയാണ്. കേരളത്തില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ഓരോ ചലനവും കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ധനമന്ത്രി പറഞ്ഞു. ഉത്സവകാല ഡിമാന്‍ഡ് സമയത്ത് സ്വര്‍ണവില ഉയരാറുണ്ട്. എന്നാല്‍ പരിധികള്‍ ലംഘിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

Related Articles

Back to top button