ദേശീയപാതയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ദേശീയ പാതയില്‍ കണ്ണൂർ പെരുമ്പ ബൈപാസിന് സമീപം വാഹനാപകട പരമ്പര. ആറുവാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. തായിനേരി പള്ളി ഹാജി റോഡിന് സമീപം താമസിക്കുന്ന 49കാരനായ എം.പി. കാസിമാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കാസിം സൗദിയില്‍ നിന്നും നാട്ടിലെത്തിയത്.



