പമ്പയിലെ സിനിമ ചിത്രീകരണത്തിൽ മൊഴിയെടുത്തു, സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി ….

പമ്പയിൽ അനുമതി ഇല്ലാതെ സിനിമ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു. അബദ്ധം പറ്റിയതെന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു. പിഴ അടയ്ക്കാൻ തയ്യാറാണെന്നും വനംവകുപ്പിനെ അറിയിച്ചു. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയാണ് അനുരാജ് മനോഹർ മൊഴി നൽകിയത്. 

പമ്പ ഹിൽ ടോപ്പിലെ ഷൂട്ടിങ് സ്ഥലത്തും പരിശോധന നടത്തി. അതേസമയം, കൂടുതൽ സാങ്കേതിക വിദഗ്ധരുടെ മൊഴി എടുക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. ക്യാമറ അനുബന്ധ ഉപകരണങ്ങൾ, ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ എന്നിവ ഹാജരാക്കാനും വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button