റഹീമിന് പിന്നാലെ രാജ്യസഭയുടെ ശ്രദ്ധ പിടിച്ചുപറ്റി ജെബി മേത്തർ

എഎ റഹീമിന് പിന്നാലെ രാജ്യസഭയിൽ കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ച് കോൺഗ്രസ് എംപി ജെബി മേത്തർ. സോഷ്യൽ മീഡിയ കാരണം കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവർ രാജ്യസഭയിൽ ആശങ്ക പ്രകടിപ്പിച്ചു. യുവാക്കൾക്ക് യാഥാർത്ഥ്യവും ഫാന്റസി ലോകവും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ഏകാന്തത, ഒറ്റപ്പെടൽ തുടങ്ങിയ ദൂഷ്യഫലങ്ങൾ കാരണം, സമീപ ആഴ്ചകളിൽ വിദ്യാർത്ഥികൾ പോലും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എംപി പറഞ്ഞു.




