എസ്‌ഐടിയെ സംശയ നിഴലില്‍ നിര്‍ത്താനാണ് യുഡിഎഫ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്, കോണ്‍ഗ്രസ് എന്തോ ഭയക്കുന്നുണ്ട് ;പി രാജീവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് മന്ത്രി പി രാജീവ്. എസ്‌ഐടിയെ സംശയ നിഴലില്‍ നിര്‍ത്താനാണ് യുഡിഎഫ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് എന്തോ ഭയക്കുന്നുണ്ടെന്നും പി രാജീവ് പറഞ്ഞു. പുതുയുഗ യാത്ര നടത്തുന്നത് യുഡിഎഫിന്റെ പഴയയുഗം ഓര്‍മ്മിപ്പിക്കാന്‍ നല്ലതാണ്. ആരോഗ്യരംഗം ഉള്‍പ്പെടെ പുതുയുഗത്തിലെ കാര്യങ്ങള്‍ വിശദീകരിക്കണം. ചോദ്യം ചോദിച്ച മാധ്യമത്തെ ഭീഷണിപ്പെടുത്തുന്നു. യുഡിഎഫിന്റെ പുതുയുഗം എന്തായിരിക്കുമെന്ന് ഇതോടെ വ്യക്തമായെന്നും പി രാജിവ് പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് അവരാണ്. പ്രതിപക്ഷ നേതാവ് അവരുടെ കണ്‍വീനര്‍ അല്ലല്ലോയെന്നും പി രാജീവ് ചോദിച്ചു.

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് ആദ്യമായി ഒരു കമ്മീഷനെ നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ജെ ബി കോശി റിപ്പോര്‍ട്ടിലെ കുറേ ശുപാര്‍ശകള്‍ നടപ്പാക്കി. ബാക്കിയുള്ളവയും ഉടന്‍ തന്നെ നടപ്പാക്കും. ചില ഭേദഗതികള്‍ നടപ്പാക്കാന്‍ നിയമഭേദഗതി വേണ്ടിവരും. ഏതെല്ലാം ശുപാര്‍ശകള്‍ നടപ്പാക്കി, ഏതെല്ലാം നടപ്പാക്കിയില്ല, ഏതെല്ലാം നടപ്പാക്കാന്‍ കഴിയില്ല എന്നത് വ്യക്തമാക്കുന്ന ആക്ഷന്‍ ടോക്കണ്‍ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button