വ്യാജകാര്‍ഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെര്‍ഫോമന്‍സ്, എന്നിട്ട് പ്പോ ന്തായി, ശവനായി പവനായി; രാഹുലിന് മറുപടിയുമായി ഷഹനാസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് കോണ്‍ഗ്രസ് സഹയാത്രിക എം എ ഷഹനാസ്. വാര്‍ത്താസമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്ന് കാട്ടി പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു രാഹുലിന്റെ വക്കീല്‍ നോട്ടീസ്. ഇതിനോട് കോഴിക്കോട് ബീച്ചിലിരുന്ന് ബബിള്‍സ് ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചാണ് ഷാനവാസിന്റെ പരിഹാസം.

‘എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍. ഇന്നലെ നീ ആരായിരുന്നു? ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? എന്തൊക്കെ ആയിരുന്നു വ്യാജകാര്‍ഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെര്‍ഫോമന്‍സ് ആയിരുന്നു. എന്നിട്ട് പ്പോ ന്തായി, ശവനായി പവനായി, കോഴിക്കോട് ബിച്ചില്‍ തന്നെയുണ്ട്’ എന്നാണ് എംഎ ഷഹനാസിന്റെ കുറിപ്പ്.

 ഫെബ്രുവരി മൂന്നിനാണ് വക്കീല്‍ നോട്ടീസിന് ആസ്പദമായ ഷഹനാസിന്റെ വാര്‍ത്താ സമ്മേളനം. പണം നല്‍കിയാണ് ഒരു ചാനലിന് രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിമുഖം നല്‍കിയതെന്നുള്‍പ്പെടെ ഗുരുതര ആരോപണങ്ങളായിരുന്നു ഷഹനാസ് നടത്തിയത്.  രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാളാണെന്നും കോഴിയാണെന്ന് പണ്ടേ അറിയാമായിരുന്നുവെന്നും ഷഹനാസ് പറഞ്ഞിരുന്നു. രാഹുലിനെ പരസ്യ സംവാദത്തിനും ഷഹനാസ് വെല്ലുവിളിച്ചിരുന്നു. ഓരോ സ്ത്രീയെയും എങ്ങനെ മാനിപുലേറ്റ് ചെയ്യാമെന്ന് ഇയാള്‍ക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്നും ഷഹനാസ് പറഞ്ഞിരുന്നു.

Related Articles

Back to top button