കള്ളനെ കയ്യോടെ പിടികൂടുമ്പോഴുള്ള വിഭ്രാന്തിയാണ് K C വേണുഗോപാലിന്‍റേത്; വിമർശനവുമായി വി ശിവൻകുട്ടി 

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നവയെന്ന് മന്ത്രി വി ശിവൻകുട്ടി. ആരോപണം നേരിടുന്ന സ്ഥാപനത്തിൽ നിന്നാണ് ആന്റോ ആന്റണി എംപി രണ്ട് കോടി രൂപ വാങ്ങിയിരിക്കുന്നത്. ഈ പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് അടക്കം ഉപയോഗിച്ചോ എന്ന് വ്യക്തമാക്കണം. സിപിഐഎമ്മിനെതിരെ ചെറിയ ആരോപണം പോലും പൊലിപ്പിച്ചു കാണിക്കുന്ന മാധ്യമങ്ങൾ ഇപ്പോൾ മിണ്ടുന്നില്ലെന്നും ശിവൻകുട്ടി ആരോപിച്ചു.

സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത് വന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം ഉണ്ടോ എന്ന് വേണുഗോപാൽ ആശങ്കപ്പെടേണ്ടതില്ല. എഐസിസി ജനറൽ സെക്രട്ടറി അറിയാതെ സോണിയ ഗാന്ധിയുമായി സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തുമോ?. കള്ളനെ കയ്യോടെ പിടിക്കുമ്പോൾ ഉള്ള വിഭ്രാന്തിയാണ് വേണുഗോപാലിൻ്റേതെന്നും ശിവൻകുട്ടി പറഞ്ഞു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പകാശിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

Related Articles

Back to top button