ബൈക്കിലെത്തി ഫ്ലാറ്റിലേക്ക് ഓടിക്കയറി… പതിമൂന്നാം നിലയിൽ നിന്ന് യുവാവ്…

കൊച്ചി: ആലുവയിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിൽനിന്ന് ചാടി യുവാവ് മരിച്ചു. ചേരാനല്ലൂർ സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ഫ്ലാറ്റിലേക്ക് ഓടിക്കയറുകയായിരുന്നു. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ഗാർഡിനെ തള്ളിയിട്ട ശേഷം യുവാവ് കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിക്കയറി. തുടർന്ന് പതിമൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

Related Articles

Back to top button