വയോധികയെ ആശുപത്രിയിൽ ഉപേക്ഷിച്ച മക്കൾ സംരക്ഷണം ഏറ്റെടുക്കണം; 50 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാനും നിർദ്ദേശം

ഡിസ്ചാർജ് ചെയ്തിട്ടും കൊണ്ടുപോകാനാളില്ലാതെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ എഴുപതുകാരി ശോഭയുടെ സംരക്ഷണം മക്കൾ ഏറ്റെടുക്കണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഉത്തരവിട്ടു. കൂടാതെ ശോഭയുടെ പേരിൽ വിറ്റ ഭൂമിയുടെ തുകയായ 50 ലക്ഷം രൂപ ശോഭയുടെയും മൂന്ന് മക്കളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കാനും അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. വാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത കേസിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുമായ എം.സി ബിജുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles

Back to top button