പാലുമായി പോകുകയായിരുന്ന മിനി പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

എടവണ്ണ– കൊയിലാണ്ടി സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെ 5.15ന് ആണ് അപകടം ഉണ്ടായത്. മുക്കത്തിനു സമീപം കറുത്തപറമ്പിൽ ആയിരുന്നു സംഭവം. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പത്ത് കെ.പി. സച്ചിൻ (28) ആണ് മരിച്ചത്. സച്ചിൻ സഞ്ചരിച്ച ബൈക്കും പാൽ കൊണ്ടുപോകുകയായിരുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ സച്ചിനെ ഉടൻ തന്നെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്.



