ആക്രി കടയിൽ വൻ തീപിടുത്തം; ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങൾ പൊട്ടിത്തെറിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

തൃശ്ശൂർ വടക്കഞ്ചേരി ആറു വരി പാതയിൽ മുളയം റോഡിൽ വൻ തീപിടുത്തം. മുളയം റോഡിലെ ആക്രി കടക്കാണ് ഉച്ചയ്ക്ക് 12 തീ പിടിച്ചത്. കടയിലെ ആക്രി സാധനങ്ങൾ എല്ലാം കത്തിച്ചു. പ്ലാസ്റ്റിക് തീപിടിച്ചതോടെ പ്രദേശമാകെ കറുത്ത പുകയിൽ മുങ്ങി. ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങൾ പൊട്ടിത്തെറിച്ചു. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടരുന്നു.



