വാടക വീട്ടിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; ആളെ തിരിച്ചറിഞ്ഞു, മരിച്ചത്…

മാങ്കാവ് ആഴ്ചവട്ടത് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കല്ലായിലെ ഫര്‍ണീച്ചര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന സന്തോഷ് എന്നയാളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. അപകടത്തിൽ ഇയാൾ കഴിഞ്ഞിരുന്ന മുറിയും പൂർണമായി കത്തിനശിച്ച നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണത്തെ തുടരുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളുവെന്നും പോലീസ് പറഞ്ഞു.. ഇന്നലെയാണ് മങ്കാവ് ആഴ്ചവട്ടം റോഡിൽ ഒരാളെ കെട്ടിടത്തിനുള്ളിൽ വെന്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മാങ്കാവ് ആഴ്ചവട്ടത്ത് റോഡരികെയുള്ള രണ്ടു നിലകെട്ടിടത്തിന്റെ താഴത്തെ മുറിയില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് രാവിലെ നടക്കാനിറങ്ങിയവരാണ് ആദ്യമായി കണ്ടത്. ഇവർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തുകയറിയുന്നു. ഇവർ വിവരം അറിയിച്ചതിന് പിന്നാലെ ഫയര്‍ ഫോഴ്സ് എത്തുമ്പോഴേക്കും മുറി പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. ഇവിടെ വാടകയ്ക്ക് ഒറ്റയ്ക്ക് താമസിക്കുന്ന ആളാണ് മരിച്ച സന്തോഷ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍ മാത്രമേ ഇവിടെ ഉറങ്ങാനായി എത്താറുണ്ടായിരുന്നുള്ളു എന്നാണ് നാട്ടുകാർ പറഞ്ഞത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വരികയുള്ളു. പുലർച്ചെ എങ്ങനെയാണ് തീപിതം ഉണ്ടായത് എന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകൾ നടക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Back to top button